പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ
പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ്റെ ഈ കൂട്ടായ്മയിലേക്ക് കടന്നു വന്നിട്ടുള്ള എൻ്റെ സഹോദരീ സഹോദരൻമാരേ..... നമ്മുടെ കുടുംബത്തിന് വേണ്ടി,നമ്മുടെ നാടിൻ്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി മറുനാട്ടിൽ ഈ പ്രവാസലോകത്ത് ജീവിതത്തിന്റെ സിംഹഭാഗവും ഹോമിച്ച പ്രവാസികളും മുൻ പ്രവാസികളുമായ നമ്മൾ നമ്മുടെ ഉന്നമനത്തിന് വേണ്ടി,നമ്മുടെ പുനരധിവാസത്തിന് വേണ്ടി രൂപം കൊടുത്ത പ്രസ്ഥാനമാണ് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ(PPMA).PPMA യുടെ പ്രവർത്തനം കേരളത്തിലെ പതിനാല് ജില്ലകളിലും പ്രവാസി മലയാളികളുള്ള ലോകത്തെ മറ്റു രാജ്യങ്ങളിലും വളരെ വേഗത്തിൽ ശക്തി പ്രാപിച്ചു വരികയാണ്.ഈ അവസരത്തിൽ നാട്ടിൽ നമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭങ്ങളിലേക്കുള്ള പല നിർദ്ദേശങ്ങളും നമ്മുടെ മെമ്പർമാരിൽ നിന്നും ലഭിക്കുന്നുണ്ട്.അതിനാൽ നമ്മുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞ സ്ഥിതിക്ക് ഉടൻ തന്നെ നമ്മുടെ മെമ്പർ ഷിപ്പ് നടപടികളും തുടർന്ന് നമ്മുടെ സംരംഭങ്ങളിലേക്കും കടക്കുന്നതാണ്.അതുകൊണ്ട് പ്രിയമുള്ളവരേ നമുക്ക് വേണ്ടി പ്രവർത്തിക്കാൻ മറ്റാരുമില്ല എന്ന വസ്തുത മനസ്സിലാക്കി നമുക്ക് വേണ്ടി നമ്മൾ തന്നെ മുന്നിട്ടിറങ്ങുക..... നിങ്ങളോരോരുത്തരും നിങ്ങളുടെ സുഹൃത്തുക്കളായ പ്രവാസികളേയും മുൻപ്രവാസീകളേയും നമ്മോടൊപ്പംചേർക്കുവാൻമുന്നിട്ടിറങ്ങണം
സ്നേഹപൂർവ്വം:-
സക്കീർ പായിപ്ര
കോർ കമ്മിറ്റി ചെയർമാൻ.PPMA
വന്ന വഴി
2015 /ഓഗസ്റ്റ് 14 ൽ തുടങ്ങിയ സൗഹൃദ കൂട്ടായ്മ 2020/ജൂലൈ 8നു പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു... ഈ സംഘടനയുടെ പ്രവർത്തനം 27 /ജൂലൈ 2020 നു ജില്ലാ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഓരോ ജില്ലാ തലത്തിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുകയും ചെയ്‌തു. പിന്നീടുള്ള പ്രവർത്തനങ്ങളുടെ ഫലമായി കോർ കമ്മിറ്റിയുടെ കീഴിൽ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്‌തു.വെറും സൗഹൃദ ഗ്രൂപ്പ് ആയി തുടർന്നിരുന്ന പത്തേമാരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിത്വം വഹിച്ചു. തുടർന്ന് 2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19(കൊറോണ ) എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന കൊടും യാതനകളും അവഗണനകളും മനസ്സിലാക്കി പ്രവാസിക്കു പ്രവാസി തന്നെ കൈത്താങ്ങു ആകുക എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ട് രൂപം കൊടുത്തിരിക്കുന്ന ഒരു സംഘടനയാണ് PPMA.
ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ
1) ചിതറിക്കിടക്കുന്ന പ്രവാസി സമൂഹത്തെ ഒരേ ഫ്ലാറ്റ് ഫോമിൽ അണിനിരത്തുക.
2)പ്രവാസി മുൻപ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും വേണ്ടി നിലകൊള്ളുക
3)നാട്ടിൽ എത്തി നിക്ഷേപ സംരംഭങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നവരെ നിയമ പരമായും മറ്റും സഹായിക്കുക etc .......